Thursday 31 January 2013

POST BOX NO. 101.9

POST BOX NO. 101.9
Listen to Ananthapuri FM's listener's letter programme on Saturdays at 7.30 am and Sundays at 7.45 pm

1 comment:

  1. പ്രത്യേക ഗാനോപഹാരം അവതരിപ്പിക്കുന്നത് സിനിമ,സംഗീത,സാഹിത്യ മേഖലകളിലെ പ്രശസ്തർ ആണല്ലോ? അവരുടെ ഗാന സംബന്ധമായ അനുഭവങ്ങളും അവർ ഇഷ്ടപ്പെടുന്ന ഗാനങ്ങളുടെ പ്രത്യേകതയും ആണ് അവരിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത്. അല്ലാതെ അവരുടെ പൊങ്ങച്ചം കേൾക്കാനല്ല. ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ആയിരം എളുപ്പ വഴികൾ ഉള്ള ഈ ആധുനിക കാലത്ത് അതിനു വേണ്ടി ആരും റേഡിയോ വയ്ക്കില്ല എന്നറിയാമല്ലോ. 2013 സെപ്റ്റംബർ 8 ന് ശരത് അവതരിപ്പിച്ച പ്രത്യേക ഗാനോപഹാരം. പാട്ട് സംപ്രേഷണം ചെയ്യുന്നതിന് മുൻപ് തന്റെ വക പാട്ടു പാടൽ മഹാ ബോർ ആയി. അത് കേൾക്കാനല്ല ആൾക്കാർ എന്ന സാമാന്യ ബോധം അദേഹത്തിന് ഇല്ലാതെ പോയി. തനിക്കിഷ്ടപ്പെട്ട ഗായകരെയും സംഗീത സംവിധായകരെയും ശ്രോതാക്കൾക്ക് അരോചകമാകുന്ന രീതിയിൽ വാനോളം പുകഴ്ത്തുകയും ചെയ്തു.യേശുദാസിന്റെ കഴിവുകൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തിയത് സംഗീത സംവിധായകൻ രവീന്ദ്രൻ ആണെന്ന് വരെ തട്ടി വിട്ടു കളഞ്ഞു. ദേവരാജൻ, ദക്ഷിണാ മൂർത്തി തുടങ്ങിയവരുടെ പാട്ടുകൾ അങ്ങേര് മറന്നു പോയോ ആവോ? സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർ പൊതുവെ അങ്ങോട്ടുമിങ്ങോട്ടും ചേട്ടാ,അളിയാ എന്നെല്ലാമാണ് വിളിക്കുന്നത്‌. പക്ഷെ ഇത്തരം പരിപാടികൾ അവതരിപ്പിക്കുമ്പോൾ ഈ അടുപ്പം കാണിക്കൽ നിറുത്തി അവരുടെ പേരുകൾ പറയുന്നത് ആണ് നല്ലത്. പിന്നെ ശരത് അവതരിപ്പിച്ച ഇഷ്ടപ്പെട്ട ഗാനങ്ങൾ. ഇത്രയും മനസ്സിന് ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ കേട്ടപ്പോൾ അത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

    ബിപിൻ

    ReplyDelete